കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയിൽപ്പെട്ട് ഒരാൾക്ക് വെടിയേറ്റു

Oct 28, 2026 - 08:49
 0
കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയിൽപ്പെട്ട് ഒരാൾക്ക് വെടിയേറ്റു

ചിറ്റാരിക്കാൽ: കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച നാടൻ തോക്കിന്റെ കെണിയിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റു. മാലോത്ത് അകമശ്ശേരി തട്ടിലെ റെജിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അകമശ്ശേരി തട്ടിലെ ജോസഫിന്റെ പറമ്പിൽ കാട്ടുപന്നിയെ പിടികൂടുന്നതിനായി തിര നിറച്ച നാടൻ തോക്ക് ഉപയോഗിച്ചുള്ള കെണി സ്ഥാപിച്ചിരുന്നു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന റെജി കെണിയിൽ ചവിട്ടിയതോടെ തോക്കിൽനിന്ന് വെടിപൊട്ടി കാലിൽ പരിക്കേൽക്കുകയായിരുന്നുവെന്ന് ചിറ്റാരിക്കാൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow