വയലാർ അനുസ്മരണം സംഘടിപ്പിച്ചു
മടിക്കൈ: പുരോഗമന കലാ സാഹിത്യ സംഘം മടിക്കൈ അമ്പലത്തുകര യൂണിറ്റിന്റെ നേതൃത്വത്തിൽ, സ. എ. വി. സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആലമ്പാടിയുടെ സഹകരണത്തോടെ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം ഏരിയ സെക്രട്ടറി കെ. കെ. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി അധ്യാപികയായി നിയമനം ലഭിച്ച വന്ദനയെ ചടങ്ങിൽ അനുമോദിച്ചു. കെ. ഉണ്ണികൃഷ്ണൻ, എം. രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയും അരങ്ങേറി.
ക്ലബ്ബ് സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും മൂലക്കോത്ത് രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
What's Your Reaction?