മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം പറമ്പത്ത് അന്തരിച്ചു

Oct 28, 2026 - 07:19
 0
മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം പറമ്പത്ത് അന്തരിച്ചു

നീലേശ്വരം: ജില്ലയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും കോട്ടപ്പുറം സ്വദേശിയുമായ ഇബ്രാഹിം പറമ്പത്ത് (67) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം, നീലേശ്വരം മുനിസിപ്പൽ സെക്രട്ടറി, അവിഭക്ത ഹൊസ്ദുർഗ് മണ്ഡലം സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. നീലേശ്വരം നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്ന അദ്ദേഹം കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു.

നീലേശ്വരത്തെ സാംസ്കാരിക, രാഷ്ട്രീയ, പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇബ്രാഹിം പറമ്പത്ത് ആദ്യകാല ഹോട്ടൽ വ്യാപാരികളിൽ ഒരാളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം ലീഗിനും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.

ഭാര്യ: ബിഫാത്തിമ. മക്കൾ: റാഷിദ് (ദുബായ്), കദീജ, സഫ, ഷിഫാന, അസ്ഫീന. മരുമക്കൾ: റംസീന, നവാസ്, റഖീബ്, നാസർ. സഹോദരങ്ങൾ: സിദ്ദിഖ്, യൂനസ് (അജ്മാൻ കെ.എം.സി.സി പ്രവർത്തകൻ), അഹമ്മദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow