ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്ക് വധശിക്ഷ.
ധാക്ക: 2024 ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മനുഷ്യരാശിക്ക് എതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ പറഞ്ഞു. 2024 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ വിദ്യാർഥി പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കാണ് ഹസീന വിചാരണ നേരിട്ടിരുന്നത്. ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷൈഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ സ്വഭാവത്തിലും കൂട്ടക്കൊല, പീഡനം, തുടങ്ങി അഞ്ചു കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. നിലവിൽ ഹസീന ഇന്തയിയിലാണുള്ളത്.
What's Your Reaction?