സുഹൃത്തിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു
പാപ്പിനിശേരി: സുഹൃത്തിനെ വീടിനുള്ളിൽ കയറി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപം താമസിക്കുന്ന ഷഫീഖ് ഹംസയാണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാപ്പിനിശേരി വെസ്റ്റ് സ്വദേശിയായ കെ പ്രശാന്തിനെയാണ് ഷഫീഖ് വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാപ്പിനിശേരിയിൽ വെച്ച് ഷഫീഖിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ഷഫീഖിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്തിന്റെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?