ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മാവുങ്കാൽ: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. നെല്ലിത്തറ മണ്ണടയിലെ വി. കാർത്യായനി (57) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കാർത്യായനി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ജാനകി. പിതാവ്: പരേതനായ വി. മുത്തു. ഭർത്താവ്: നാരായണൻ. മക്കൾ: മഹേഷ്, അശോകൻ, മണിക്കുട്ടൻ, അനീഷ്. മരുമക്കൾ: ദീക്ഷ, ചിപ്പി, സ്വാതി. സഹോദരങ്ങൾ: പുഷ്പ, ബാലകൃഷ്ണൻ, ശോഭ, ഭാസ്കരൻ, വത്സല.
What's Your Reaction?