മടിക്കൈ മുണ്ടോട്ടെ മാണിക്കോത്ത് വി.വി. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

Oct 25, 2026 - 18:43
 0
മടിക്കൈ മുണ്ടോട്ടെ മാണിക്കോത്ത് വി.വി. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

മടിക്കൈ: മുണ്ടോട്ടെ മാണിക്കാത്ത് വി.വി. മുഹമ്മദ് കുഞ്ഞി ഹാജി (86) നിര്യാതനായി. ദീർഘകാലം കയ്യുള്ള കൊച്ചി ബദർ ജുമാ മസ്ജിദ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. മഹല്ലിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മടിക്കൈ മുണ്ടോട്ട് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ എത്തിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അലി, ഖദീജ, സഫിയ, സുബൈദ, ശരീഫ, ത്വാഹിറ, ആയിഷ, ആബിദ, മറിയം, നൂർജ.

മരുമക്കൾ: റംഷീന മാണിക്കോത്ത്, ഇബ്രാഹിം പാണത്തൂർ, സെയ്ദു കൂളിക്കാട്, ഹനീഫ ബല്ലാക്കടപ്പുറം, ദാവൂദ് ബല്ലാക്കടപ്പുറം, ജാബിർ ബല്ലാക്കടപ്പുറം, പരേതരായ മുഹമ്മദ് കുഞ്ഞി ചിത്താരി, ഇബ്രാഹിം കൊളവയൽ, അബ്ദുൾ റഹ്മാൻ ചുണ്ടയിൽ, അസീസ് തായന്നൂർ.

സഹോദരങ്ങൾ: ഉസ്മാൻ ഫൈസി മാണിക്കോത്ത്, കുഞ്ഞാസിയ ചിത്താരി, അബ്ദുൾ റഹ്മാൻ കുശാൽ നഗർ, പരേതനായ അബ്ദുള്ള കോട്ടപ്പുറം.

What's Your Reaction?

like

dislike

love

funny

angry

sad

wow