റിപ്പബ്ലിക് ദിനം; അക്ഷര കരോൾ സംഘടിപ്പിച്ചു.
മടിക്കൈ: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. കരോളിൽ മലയാള അക്ഷരങ്ങളുടെ കട്ടൗട്ടുകൾ, വിവിധ സാമൂഹ്യ പരിഷ്കർത്താക്കളുടെ ചിത്രങ്ങൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ അവതരിപ്പിച്ചു. വാദ്യഘേഷങ്ങളുടെ അകമ്പടിയോടെ മുണ്ടോട്ട് നിന്ന് ആരംഭിച്ച കരോൾ കയ്യുള്ള കൊച്ചിയിൽ സമാപിച്ചു. സി പി ഐ എം കയ്യുള്ള കൊച്ചി ബ്രാഞ്ച് സെക്രട്ടറി കെ.സുരേന്ദ്രൻ, സംഗീത തമ്മണങ്കര എന്നിവർ സംസാരിച്ചു. എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ സത്യൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ സുശീല ഏ കെ നന്ദി പറഞ്ഞു.
What's Your Reaction?