തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; പ്രതികൾ പിടിയിൽ.
കായംകുളം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കേസിലെ അഞ്ചും ആറും പ്രതികളായ അൽത്താഫ് (25) സൽമാൻ (27) എന്നിവരാണ് പിടിയിലായത്. രണ്ടും മൂന്നും, നാലും, പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പണം കവർന്നത്. റെയിൽവേ കോൺട്രാക്ട് ജോലിക്ക് എത്തിയ ഇയാൾ ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൊബൈൽ ഫോണും, പേഴ്സും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത് പണം പിൻവലിക്കുകയായിരുന്നു.
What's Your Reaction?