പാതിവില തട്ടിപ്പ്; കെ.എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.
പാതിവില തട്ടിപ്പിൽ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെഎൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് നടപടി. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തട്ടിപ്പിനെ കുറിച്ച് ആനന്ദകുമാറിനു അറിയാമായിരുന്നു എന്ന പോലീസ് വാദം അംഗീകരിച്ചാണ് കോടതി നടപടി. പണം ലഭിച്ചത് ട്രസ്റ്റിനാണെന്ന ആനന്ദകുമാറിൻ്റെ വാദം കോടതി തള്ളി. വ്യക്തിപരമായി ബന്ധമില്ലെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആനന്ദ കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങൾക്ക് എസ്എസ്ആർ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കിൽ ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് സൂചന. കേസ്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനൻനൽകിയ പരാതിയിലാണ് ആനന്ദകുമാർക്കൂടി" നൽകിയതിൻ" അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ഉണ്ടായിരുന്നു. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കുണ്ടെന്നു പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനായിരുന്നു കെഎൻ ആനന്ദകുമാറിൻ്റെ വാദം. എന്നാൽ ആനന്ദകുമാറിൻ്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.
What's Your Reaction?