നിമിഷ പ്രിയയുടെ മോചനം; ക്രഡിറ്റിനല്ല, കടമയാണ് നിർവ്വഹിച്ചത്. കാന്തപുരം.
കോഴിക്കോട്: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ക്രെഡിറ്റിൻ്റെ ആവശ്യമില്ല, കടമമാത്രമാണ് നിർവഹിച്ചത്. മതത്തിൻറേയും രാജ്യത്തിൻറേയും സാധ്യതകളാണ് ഉപയോഗപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. കല്ലേക്കാട് സംഘടിപ്പിച്ച 32-ാം തീയതി എസ്എസ്എഫ് കേരള സാഹിത്യോത്സവത്തിൻ്റെ സമാപന സംഗമത്തിലായിരുന്നു കാന്തപുരത്തിൻ്റെ പ്രതികരണം.
What's Your Reaction?