കൃഷ്ണ ഭക്തി ഗാനവുമായി കുഞ്ഞി നീലേശ്വരം; സംഗീതവും ദൃശ്യ ഭംഗിയുമായി "ഹരിചന്ദനം"
അൽ ഐൻ: ആലാപനമാധുര്യവും ഓടക്കുഴൽ നാദവുമായി അൽ ഐനിലെ കലാവേദികളിൽ ശ്രദ്ധേയയായ കുമാരി ഹരിചന്ദന ഹനീഷ് ആദ്യ കൃഷ്ണഭക്തിഗാന ആൽബമായ ‘ഹരിചന്ദന’ത്തിലൂടെ ഗാന-അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നു. അൽ ഐൻ മ്യൂസിക് സ്റ്റാർസിന്റെ ബാനറിൽ പുറത്തിറക്കിയ ആൽബം സംഗീതവും ദൃശ്യഭംഗിയും കൊണ്ട് വേറിട്ട അനുഭവമാകുന്നു.
മാപ്പിളപ്പാട്ട് രംഗത്ത് അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കുഞ്ഞി നീലേശ്വരമാണ് ആൽബത്തിന്റെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീരാജ് പാടിയാണ് ഗാനരചന. ഹരിചന്ദന ഹനീഷ് പാടുന്നതിനൊപ്പം ആൽബത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നിഷാന്ത് തലയടുക്കം ആശയവും ഛായാഗ്രഹണവും നിർവഹിച്ച ആൽബത്തിന്റെ ദൃശ്യങ്ങൾ കൂടുതൽ മനോഹരമാക്കുന്നതിൽ നിർണായകമായി. വി. കൃഷ്ണ സി. എഡിറ്റിങ്ങും ഡിഐയും നിർവഹിച്ചു. ജയ്ബാൻഡ് പശ്ചാത്തലസംഗീതവും ഹരി വേണുഗോപാൽ ഓഡിയോ മിക്‌സിങ്ങും നിർവഹിച്ചു. കളർസ് മീഡിയയാണ് യൂണിറ്റ്.
ആദ്യ സംരംഭത്തിലൂടെ സംഗീത-അഭിനയ രംഗത്തേക്ക് കടന്നുവരുന്ന ഹരിചന്ദനയ്ക്ക് കലാസ്നേഹികളുടെ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.
What's Your Reaction?