കള്ളാർ റെയ്ഞ്ച് 18-ാമത് മുസാബഖ കലാമേള സമാപിച്ചു; മിസ്ബാഹുൽ ഹുദാ മദ്രസയ്ക്ക് ചാമ്പ്യൻ പട്ടം

Oct 22, 2026 - 11:03
 0
കള്ളാർ റെയ്ഞ്ച് 18-ാമത് മുസാബഖ കലാമേള സമാപിച്ചു; മിസ്ബാഹുൽ ഹുദാ മദ്രസയ്ക്ക് ചാമ്പ്യൻ പട്ടം
കള്ളാർ റെയ്ഞ്ച് 18-ാമത് മുസാബഖ കലാമേള സമാപിച്ചു; മിസ്ബാഹുൽ ഹുദാ മദ്രസയ്ക്ക് ചാമ്പ്യൻ പട്ടം

അമ്പലത്തറ: പാറപ്പള്ളി വലിയുല്ലാഹി നഗറിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കള്ളാർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കലാമേളയായ 18-ാമത് മുസാബഖ സമാപിച്ചു. 297 പോയിന്റ് നേടി കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസ ചാമ്പ്യൻമാരായി.

271 പോയിന്റ് നേടി പാറപ്പള്ളി മഅ്ദനുൽ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 238 പോയിന്റ് നേടി പാണത്തൂർ മുനവ്വിറുൽ ഇസ്‌ലാം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും കള്ളാർ റെയ്ഞ്ച് മദ്രസാ മാനേജ്‌മെന്റ് പ്രസിഡന്റുമായ കെ.കെ. അബ്ദുൽ റഹിമാൻ പാണത്തൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ. ഉമ്മർ ഹാജി കൊട്ടോടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹാജി ഒടയംചാൽ മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈനുദ്ദീൻ മാഷ് കള്ളാർ മുസാബഖ സന്ദേശം നൽകി.

സ്വാഗതസംഘം ചെയർമാൻ കെ. അബൂബക്കർ മാസ്റ്റർ, കൺവീനർ അബ്ദുസമദ് അഷ്റഫി കള്ളാർ, പാറപ്പള്ളി ജമാഅത്ത് ട്രഷറർ സ്വാലിഹ് വൈറ്റ് ഹൗസ്, റെയ്ഞ്ച് പ്രസിഡന്റ് ജലീൽ ദാരിമി പാണത്തൂർ, ഭക്ഷണ കമ്മിറ്റി ചെയർമാൻ എ. ഉമ്മർ പാറപ്പള്ളി, കൺവീനർ പി. അബ്ദുല്ല ഹാജി മയൂരി, സ്വാഗതസംഘം ജോയിന്റ് കൺവീനർ കെ.എ. ഹമീദ് കാലിച്ചാൻപാറ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ബാസ്, മീഡിയ കമ്മിറ്റി ചെയർമാൻ റഹ്മാൻ അമ്പലത്തറ, മദ്രസാ റെയ്ഞ്ച് സെക്രട്ടറി സുലൈമാൻ മൗലവി ഇരിയ, മൂന്നാംമൈൽ മദ്രസ സദർ മുഅല്ലിം റഷീദ് ഫൈസി തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

സ്വാഗതസംഘം വർക്കിങ് കൺവീനർ കെ.എം. അബ്ദുൽ റഹിമാൻ പാറപ്പള്ളി സ്വാഗതവും പാറപ്പള്ളി മദ്രസ സദർ മുഅല്ലിം ഇബ്രാഹിം നുജൂം നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow