റെഡ് സ്റ്റാർ സുവർണ്ണ ജൂബിലി ആഘോഷത്തിന് തിരി തെളിഞ്ഞു
മടിക്കൈ: കീക്കാംകോട്ട് റെഡ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. രവി ഏഴോം പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ ബി ബാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, മുൻ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ, മടിക്കൈ ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ, വാർഡ് മെമ്പർമാരായ പി ഓമന, കെ ഭാസ്കരൻ, ലോക്കൽ കമ്മിറ്റിയംഗം രാമചന്ദ്രൻ, കെ പി രൈരു വായനശാല സെക്രട്ടറി പി രാജൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശശീന്ദ്രൻ മടിക്കൈ സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി മോഹനൻ നന്ദിയും പറഞ്ഞു.
What's Your Reaction?