പെരിയ ജി എച്ച് എസ് എസ് സൗഹൃദ കൂട്ടായ്മ; കുടുംബ സംഗമം നടത്തി
പെരിയ: പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി ബാച്ച് സൗഹൃദ കൂട്ടായ്മ കുടുംബ സംഗമവും അമേരിക്കയിൽ നിന്നുമെത്തിയ സഹപാഠി അന്നമ്മ തോമസിന് സ്നേഹാദരവും നൽകി. കൊടക്കാട് കദളിവനം നാച്ചുറൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി അന്നമ്മ തോമസ്, പി വി ബാലചന്ദ്രൻ, ടി വി ഭരതൻ, കുന്നുമ്മൽ ബാലൻ മാസ്റ്റർ, പീതാംബരൻ നായർ, അശോകൻ ക്ലാസിക്, കാർത്യായനി ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി വേണുഗോപാൽ സ്വാഗതവും, ട്രഷറർ പി വി അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
What's Your Reaction?