ഓണാഘോഷ നിറവിൽ രാജപുരം പ്രസ് ഫോറം

Aug 26, 2026 - 22:17
 0
ഓണാഘോഷ നിറവിൽ രാജപുരം പ്രസ് ഫോറം

രാജപുരം: പ്രസ് ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളിൽ നടന്ന പരിപാടി പ്രമുഖ സഹകാരി എം.കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജി. ശിവദാസൻ അധ്യക്ഷത വഹിച്ചു.

രാജപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ. അഭിജിത്ത് ഓണസന്ദേശം നൽകി. കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ. ജനാർദ്ദനൻ ആശംസാപ്രസംഗം നടത്തി. പ്രസ് ഫോറം വൈസ് പ്രസിഡന്റ് ഗണേശൻ പാണത്തൂർ വിശിഷ്ടാതിഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു.

പ്രസ് ഫോറം സെക്രട്ടറി രവീന്ദ്രൻ കൊട്ടോടി സ്വാഗതവും മുൻ സെക്രട്ടറി സുരേഷ് കൂക്കൾ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow