മടിക്കൈയിൽ പഞ്ചായത്തുതല വിജ്ഞാനോത്സവത്തിന് തുടക്കമായി

Oct 17, 2026 - 11:37
Oct 17, 2026 - 12:07
 0
മടിക്കൈയിൽ പഞ്ചായത്തുതല വിജ്ഞാനോത്സവത്തിന് തുടക്കമായി

മടിക്കൈ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മടിക്കൈ പഞ്ചായത്തുതല വിജ്ഞാനോത്സവത്തിന് ജി.യു.പി. സ്കൂൾ പൂത്തക്കാലിൽ തുടക്കമായി. സ്കൂൾതല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് നിശ്ചിത പ്രോജക്ട് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചാണ് പഞ്ചായത്തുതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

മടിക്കൈ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി. വിഭാഗം വിദ്യാർഥികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, രചന, നിർമ്മാണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധവും സർഗാത്മക കഴിവുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം.

ബിൻ്റോ രമേഷ്, ബിസിത, ശ്രീജ, രാജേഷ്, രഗിന, ഗിരിജ, അജിത എന്നിവർ അധ്യാപകർക്ക് നേതൃത്വം നൽകി.

ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാധ്യാപകൻ എം. രമേശൻ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല സെക്രട്ടറി വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് എം. സതീശൻ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി. ചെയർമാൻ കെ. ജനാർദനൻ, എം.പി.ടി.എ. പ്രസിഡൻ്റ് എം. സരിത, മുതിർന്ന പരിഷത്ത് പ്രവർത്തക വി.വി. ശാന്ത ടീച്ചർ, പരിഷത് പ്രവർത്തകൻ പി. കുഞ്ഞികണ്ണൻ എന്നിവർ ആശംസകൾ നേർന്നു. സുനിത ബി., വിമല വി., ബേബി രാജീവൻ, സിനി, രക്ഷിതാക്കൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow