തൈക്കടപ്പുറത്ത് യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
നീലേശ്വരം: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ വിജയൻ മൂലയിലിന്റെ മകൻ പി കെ അമൽ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. നീലേശ്വരം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
What's Your Reaction?