പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ യൂണിഫോം വിതരണോദ്ഘാടനവും ശിൽപശാലയും സംഘടിപ്പിച്ചു
മടിക്കൈ: ഗവ. യു.പി. സ്കൂൾ പൂത്തക്കാലിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള ഈ വർഷത്തെ യൂണിഫോം വിതരണവും സോപ്പ് നിർമാണ പരിശീലന ശിൽപശാലയും സംഘടിപ്പിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ എം. രമേശൻ അധ്യക്ഷത വഹിച്ച പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സതി പി. ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ഹോസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ നിർവഹിച്ചു.
തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി വി. മധുസൂദനൻ മാസ്റ്ററുടെ നേതൃത്വത്തിൽ സോപ്പ് നിർമാണ പരിശീലനം നടന്നു. കുട്ടികളിൽ തൊഴിൽ നൈപുണ്യവും പ്രായോഗിക അറിവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശിൽപശാല.
എസ്.എസ്.എസ്.എസ്. കോ-ഓർഡിനേറ്റർ അഞ്ജു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്റോ രമേശ് നന്ദിയും പറഞ്ഞു.
What's Your Reaction?