ഹോട്ടലിലെ കവർച്ച; മുൻ ജീവനക്കാരൻ അറസ്റ്റിൽ
കുമ്പള: ജോലിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് പിന്നിലെന്ന സംശയത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി ബേക്കൂരിലെ അഷ്റഫലി (40)യെയാണ് കുമ്പള എസ്.ഐ ഗണേശനും സംഘവും അറസ്റ്റ് ചെയ്തത്.
ഉദ്യാവറിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ബന്തിയോട്ടെ ഇറാനി അബ്ബാസ് കബാബ് ഹോട്ടലിലെ മുൻ ജീവനക്കാരനാണ് അറസ്റ്റിലായ അഷ്റഫലി. അടുത്തിടെ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച രാത്രി ഹോട്ടലിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയ പ്രതി രണ്ട് മൊബൈൽ ഫോണുകൾ, ഒരു മിക്സി, കുക്കർ, അഞ്ച് സ്റ്റീൽ ഡ്രങ്ങൾ എന്നിവ കവർന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഏകദേശം 53,000 രൂപയുടെ നഷ്ടമുണ്ടായതായി പോലീസ് അറിയിച്ചു.
What's Your Reaction?