185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്; രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ

Sep 22, 2026 - 12:12
 0
185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്; രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ

തലശ്ശേരി: ചിറക്കരയിൽ 185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ. നൈജീരിയൻ സ്വദേശിനി ഒകോറി ചിനെലോ ലിലിയൻ, കാമറൂൺ സ്വദേശിനി ഫിലോമിനെ ചാൻസ്ലൈൻ എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ചിറക്കരയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളായ ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് അറിയിച്ചു.

പ്രതികളെ തലശ്ശേരിയിൽ എത്തിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow