പൊയ്നാച്ചിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണൻ (32) പൊയ്നാച്ചിയിൽ സ്വന്തം ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പൊയ്നാച്ചിയിൽ ഹരികൃഷ്ണൻ നടത്തുന്ന വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജൻസിയുടെ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഹരികൃഷ്ണനെ കാണാതായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നതിനിടെയാണ് ഓഫീസിനുള്ളിൽ ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
What's Your Reaction?