ജില്ലയിൽ 11 ലക്ഷത്തിലധികം വോട്ടർമാർ; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കി
കാസർകോട്: കാസർകോട് ജില്ലയിൽ ആകെ 11,000,36 വോട്ടർമാർ ഉണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൊത്തം വോട്ടർമാരിൽ 50.65 ശതമാനം സ്ത്രീകളും 49.35 ശതമാനം പുരുഷന്മാരുമാണ്. കൂടാതെ ജില്ലയിൽ 12 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉള്ളതായി കലക്ടർ അറിയിച്ചു.
എസ്.ഐ.ആർ പൂർത്തിയാക്കിയതിന് ശേഷം ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം രണ്ട് ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി ജില്ലയിൽ ആകെ 1141 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കള്ളപ്പണവും ലഹരിവസ്തുക്കളും ഒഴുകുന്നത് തടയുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
What's Your Reaction?