ഇരട്ട പുരസ്കാരം നിറവിൽ മടിക്കൈ കക്കാട്ടെ ദീപ്തി ആർ അറ്റാച്ചേരി
നീലേശ്വരം: നാടൻ പാട്ടിന്റെ മികവിൽ ഇരട്ട പുരസ്കാരം നേടി മടിക്കൈ കക്കാട്ടെ ദീപ്തി ആർ അറ്റാച്ചേരി. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഫോക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരവും, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴം പുരസ്കാരവും ഒരുമിച്ച് നേടിയാണ് ദീപ്തി ബഹുമുഖ പ്രതിഭയായത്. മടിക്കൈ കക്കാട്ട് പുതിയ വീട് ദേവസ്ഥാനത്തെ സ്ഥാനീകൻ പെരിയടുത്ത് ദാമോദരന്റെ മകളും അറ്റാച്ചേരിയിലെ രാജേഷിന്റെ ഭാര്യയുമായ ദീപ്തി പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജന്റെ മരുമകൾകൂടിയാണ്.
What's Your Reaction?