എം ഡി എം എ യു മായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ
കാസർകോട്: കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മലയാളിയായ യുവാവ് മംഗളൂരുവിൽ പിടിയിൽ. എറണാകുളം മുത്തോലപുരം ചുണമാക്കിൽ വീട്ടിൽ ജൂഡ് മാത്യു (20) വാണ് അറസ്റ്റിലായത്. മംഗളൂരു ഈസ്റ്റ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് 5.20 ഗ്രാം എംഡി എം എ യുമായി ഇയാൾ കദ്രി പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന്നായി ബൈക്കിലെത്തിയതായിരുന്നു യുവാവ്.
What's Your Reaction?