പ്രവാസ സേവനത്തിന് ആദരം; ഷക്കീബ് മടായിയെ അബുദാബി കാസർകോട് കൂട്ടായ്മ ആദരിച്ചു

Sep 7, 2026 - 17:37
 0
പ്രവാസ സേവനത്തിന് ആദരം; ഷക്കീബ് മടായിയെ അബുദാബി കാസർകോട് കൂട്ടായ്മ ആദരിച്ചു

അബുദാബി: പ്രവാസലോകത്ത് കലാ, കായിക, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഷക്കീബ് മടായിയെ അബുദാബി കാസർകോട് കൂട്ടായ്മ ആദരിച്ചു.

ജീവിതോപാധിക്കായി പ്രവാസജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി അബുദാബിയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷക്കീബ് മടായി. ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും സഹായവും എത്തിക്കുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ അബുദാബി കാസർകോട് കൂട്ടായ്മ വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് സി.എ. കൂട്ടായ്മയുടെ സ്നേഹോപഹാരം ഷക്കീബ് മടായിക്ക് കൈമാറി.

മാനവികതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് പ്രവാസലോകത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് ഷക്കീബ് മടായിക്ക് കൂട്ടായ്മയുടെ അഭിനന്ദനവും ആദരവും ചടങ്ങിൽ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow