മാണിയൂർ ഉസ്താദ് അനുസ്മരണ പരിപാടി നടത്തി.
ദോഹ. പ്രമുഖ സൂഫിവര്യനും, സമസ്ത കണ്ണൂർ ജില്ല ജനറൽ സെക്രെട്ടറിയുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കണ്ണൂർ മാണിയൂർ സ്വദേശിയായിരുന്നു മാണിയൂർ അഹമ്മദ് മൗലവി എങ്കിലും പതിറ്റാണ്ടുകൾ അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം തൃക്കരിപ്പൂരിലെ മുനവ്വിർ ആയിരുന്നു. എളിമയും, ജീവിത വിശുദ്ധിയും കൊണ്ട് ശ്രദ്ധേയമായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മുസ്ലിം ലീഗിന്ന് തൃക്കരിപ്പൂർ മേഖലയിൽ വലിയ സ്വാധീനം ചെലുത്താൻ സഹായകമായിരുന്നുവെന്നും, ചിദ്രതയും, ഭിന്നിപ്പും ഇല്ലാതെ സമുദായത്തെ സമുദ്ധരിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചതായി അനുസ്മരണ സമ്മേളനം വിലയിരുത്തി. തുമാമ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് ടി എച് അധ്യക്ഷത വഹിച്ചു. എസ് എസ് പി മുൻ ചെയർമാൻ എം ടി പി മുഹമ്മദ് കുഞ്ഞി സമ്മേളനം ഉദഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബി മർസദ് പടന്ന സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസർ കൈതക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി കാസറഗോഡ് മുൻ ജില്ലാ ജനറൽ സെക്രട്ടറി എംവി ബഷീർ, മണ്ഡലം നേതാക്കന്മാരും അനുസ്മരണ യോഗത്തിൽ സംസാരിച്ചു. കൗൺസിൽ യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം സ്പോർട്സ് കാർണിവൽ എന്ന തലക്കെട്ടോടു കൂടി നടത്തപെടുന്ന സ്പോർട്സ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല നിർവഹിച്ചു. മണ്ഡലം കമ്മിറ്റി നടത്തപെടുന്ന ആർട്സ് &സ്പോർട്സ് പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി എൻ എ ബഷീറിനെയും, കൺവീനറായി എം എ നാസറിനെയും തിരഞ്ഞെടുത്തു. സ്നേഹ സുരക്ഷാ പദ്ധതിയുടെ ഇന്നിന്റെ ആവശ്യകതകളെ കുറിച്ചു ജില്ലാ എസ് എസ് പി കോർഡിനേറ്റർ ആബിദ് ഉദിനൂർ സംസാരിച്ചു. കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം നിരീക്ഷകനും, കാസറഗോഡ് ജില്ലാ സീനിയർ നേതാവുമായ കെ എസ് മുഹമ്മദ് ഉദുമ ആശംസ നേർന്നു. ഇസ്ഹാഖ് ആയിറ്റി നന്ദി പറഞ്ഞു.
What's Your Reaction?