വിദ്വേഷ പ്രസംഗം; പിസി ജോർജ്ജിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി.
തൊടുപുഴ: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പൊലീസിനോടാണ്കോടതി നിർദ്ദേശം നൽകിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. പിസി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗം. മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.
What's Your Reaction?