യുവതിയെയും ഏഴുമാസം പ്രായമുള്ള മകളെയും കാണാതായി
ആലക്കോട്: ഉദയഗിരി മുതുശേരിയിൽ യുവതിയെയും ഏഴുമാസം പ്രായമുള്ള മകളെയും കാണാതായതായി പരാതി. മുതുശേരി പുളിക്കക്കുന്നേൽ വീട്ടിൽ സനിൽ വി. ജോസിന്റെ ഭാര്യ പി.എസ്. ദിൽന (26), മകൾ എബറിൻ എന്നിവരെയാണ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് പന്ത്രണ്ടിനുമിടയിൽ വീട്ടിൽനിന്ന് കാണാതായത്.
ദിൽനയുടെ പിതാവ് ഷാജി പൗലോസ് നൽകിയ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?