ട്രെയിനിൽനിന്ന് തള്ളിയിട്ട 19കാരിയുടെ നില അതീവ ഗുരുതരം.

പെൺകുട്ടി ഇപ്പോൾ വെൻഡിലേറ്ററിന്റെ സഹായത്തിലാണുള്ളത്.

Nov 4, 2025 - 03:49
 0
ട്രെയിനിൽനിന്ന് തള്ളിയിട്ട 19കാരിയുടെ നില അതീവ ഗുരുതരം.

തിരുവനന്തപുരം: വർക്കലയിൽ മദ്യ ലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ട 19 കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വീഴ്ചയിൽ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്നും, സർജിക്കൽ ഐസിയുവിലാണ് പെൺകുട്ടി ഇപ്പോൾ ഉള്ളതെന്നും വെൻഡിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോക്ടർ ജയചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞദിവസം കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് 19 കാരിയെ സഹയാത്രികൻ ചവിട്ടി തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങി വാതിലിനടുത്ത് നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ സുരേഷ് കുമാർ ചവിട്ടിത്തള്ളിയിടുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow