സഅദിയ്യ ഗ്രാന്റ് മസ്ജിദ് കാന്തപുരം ഉദ്ഘാടനം ചെയ്തു

Sep 8, 2026 - 06:56
 0
സഅദിയ്യ ഗ്രാന്റ് മസ്ജിദ് കാന്തപുരം ഉദ്ഘാടനം ചെയ്തു

കാസർകോട്: തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ–സാംസ്കാരിക കേന്ദ്രമായ ജാമിഉ ഹബീബ് ഉസ്മാൻ ഗ്രാന്റ് മസ്ജിദിന്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമ്മം നിർവഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി പ്രാർത്ഥന നടത്തി.

ട്രഷറർ കല്ലട മാഹിൻ ഹാജി മെമെന്റോ സമർപ്പിച്ചു. എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ആമുഖപ്രഭാഷണം നടത്തി. കർണാടക മന്ത്രി യു.ടി. കാദർ, എ.കെ.എം. അഷറഫ് എം.എൽ.എ, മുഹമ്മദ് അലി ഹബീബ് ഉസ്മാൻ, ഹബീബ് അഹ്മദ് ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായി.

സയ്യിദ് അതാവുള്ള തങ്ങൾ ഉദ്യാവരം, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് ആറ്റക്കോയ തങ്ങൾ ദേളി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി, സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ, സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം, കെ.കെ. ഹുസൈൻ ബാഖവി, കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, പി.കെ. ഫൈസൽ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ജലീൽ സഖാഫി തൃക്കരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.

അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി സ്വാഗതവും സി.പി. അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നിന് നടന്ന സൗഹൃദ സംഗമത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ സെക്രട്ടറി ഹമീദ് പരപ്പ വിഷയാവതരണം നടത്തി.

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഹമീദ് സഅദി ഈശ്വരമംഗലം, കരീം തളങ്കര, പ്രസ് ക്ലബ് പ്രസിഡന്റ് ഷിജു, സെക്രട്ടറി പ്രതീപ്, സി.എൽ. ഹമീദ് എന്നിവർ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സലാം ദേളി നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow