കർഷകരെ ചേർത്തുപിടിച്ചാലേ കാർഷിക മേഖല നിലനിൽക്കൂ: ഗോവിന്ദൻ പള്ളിക്കാപ്പിൽ

Aug 17, 2026 - 13:09
Aug 17, 2026 - 13:33
 0
കർഷകരെ ചേർത്തുപിടിച്ചാലേ കാർഷിക മേഖല നിലനിൽക്കൂ: ഗോവിന്ദൻ പള്ളിക്കാപ്പിൽ

മടിക്കൈ: കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികവിനും ആദരമർപ്പിച്ച് മടിക്കൈ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മടിക്കൈ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. അമ്പലത്തുകര ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. 

നമ്മുടെ നാടിനെ അന്നമൂട്ടുന്നവർ കർഷകരാണെന്നും സാങ്കേതികവിദ്യയിൽ എത്രത്തോളം നേട്ടങ്ങൾ കൈവരിച്ചാലും കർഷകരും കൃഷിയുമില്ലെങ്കിൽ മനുഷ്യന്റെ അന്നം മുട്ടുമെന്നും എം.എൽ.എ പറഞ്ഞു.

കർഷകർക്ക് അർഹമായ പരിഗണനയും അംഗീകാരവും ലഭിക്കേണ്ടതുണ്ട്. കാർഷിക മേഖല നിലനിന്നുപോകാൻ പര്യാപ്തമായ സമീപനങ്ങളും ചർച്ചകളും അനിവാര്യമാണ്. പുതിയ തലമുറയെ കൂടി കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി.

ചടങ്ങിൽ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ എം.എൽ.എ ആദരിച്ചു. മുതിർന്ന കർഷകനായി കുട്ട്യാനത്തെ സി.എം. രാഘവൻ നായരെയും മുതിർന്ന വനിതാ കർഷകയായി കാര്യകുന്നിലെ കെ.വി. നാരായണിയെയും ജൈവകർഷകയായി പെരികമന ഇല്ലത്തെ ദ്രൗപതിയെയും ആദരിച്ചു. വനിതാ കർഷകരായ ഷിജിന കെ. കൊളങ്ങാട്ട്, മീനാക്ഷി കെ.വി. തെക്കൻ ബങ്കളം, പക്കീരൻ ടി. ബർമ്മതട്ട്, മാസ്റ്റർ ആത്മജ് എസ്. റാക്കോൽ എന്നിവർക്കും ആദരവ് നൽകി.

പച്ചക്കറി കൃഷിയിലെ മികവിന് ഗണേശൻ സി.കെ. എരിക്കുളം, സമ്മിശ്ര വിള കൃഷിക്ക് കാരളി രാമചന്ദ്രൻ, നെല്ല് ഉൽപാദനത്തിലെ മികവിന് രാജശേഖരൻ എ.വി. ആലൈ, നെല്ല്-പച്ചക്കറി കൃഷിയിലെ മികവിന് ബാലകൃഷ്ണൻ പി. ചുള്ളിമൂല, സമ്മിശ്ര കൃഷിക്ക് ദാമോദരൻ പി. പുതിയപറമ്പത്ത്, നെല്ല് ഉൽപാദനത്തിലെ മികവിന് സന്തോഷ് എം. എന്നിവരെയും ആദരിച്ചു.

എക്സോട്ടിക് പഴങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന ഐ.ടി. പ്രൊഫഷണലും യുവകർഷകനുമായ സജിത്ത് കുമാർ എൻ., സംയോജിത കൃഷിയിൽ മികവ് തെളിയിച്ച പ്രകാശൻ കെ. ഉമിച്ചി എന്നിവർക്കും പ്രത്യേക ആദരം നൽകി.

ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ. രാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.വി. പത്മിനി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി. കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. പുഷ്പാവതി, സെക്രട്ടറി കെ. ബിജു, മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ എന്നിവർ ആശംസകൾ നേർന്നു. മടിക്കൈ കൃഷിഭവൻ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സി.വി. പ്രിയ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow