കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; അതിഥിത്തൊഴിലാളി പിടിയിൽ
ചന്തേര: കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ അതിഥിത്തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി മാലിക് ഹുസൈൻ (25) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്.
നിർമാണപ്രവൃത്തിക്കായി തങ്കയം ജംക്ഷന് സമീപത്തെ വീട്ടിലെത്തിയ ഇയാൾ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചെന്നാണ് പരാതി. പണിക്കിടെ മൊബൈൽ ഫോണിന്റെ ക്യാമറ തുറന്നുവെച്ച് കുളിമുറിയിലേക്ക് തിരിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വീട്ടുകാർ ബഹളംവച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി മാലിക് ഹുസൈനെ പിടികൂടി ചന്തേര പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
What's Your Reaction?