വീട്ടുമുറ്റത്ത് നിർത്തിയ ബൈക്ക് കത്തി നശിച്ചു; തീവെച്ചതെന്ന് സംശയം
നീലേശ്വരം: കൊയാമ്പുറം ഇട്ടപ്പുറത്ത് പ്രകാശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് തീപിടിച്ച് കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
അജ്ഞാതർ ബൈക്കിന് തീയിട്ടതാകാമെന്നാണ് സംശയം. സംഭവത്തെ തുടർന്ന് നഗരസഭ കൗൺസിലർ ഷജീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബൈക്ക് കത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും, തീവെച്ചതാണെന്ന് കണ്ടെത്തിയാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഷജീർ പോലീസിനോട് ആവശ്യപ്പെട്ടു.
What's Your Reaction?