പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ നവീകരിച്ച ഐ.ടി. ലാബ് ഉദ്ഘാടനം ചെയ്തു
മടിക്കൈ: പൂത്തക്കൽ ഗവ. യു.പി. സ്കൂളിൽ നവീകരിച്ച ഐ.ടി. ലാബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. പ്രകാശൻ നിർവഹിച്ചു. നിർമിതബുദ്ധിയുടെയും ശാസ്ത്ര-സാങ്കേതികവിദ്യയുടെയും കാലത്ത് ഐ.ടി. പഠനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്തംഗം പി. സതി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ് എം. സതീശൻ, വൈസ് പ്രസിഡൻറ് എൻ. വിനോദ്, എം.പി.ടി.എ. പ്രസിഡൻറ് എം. സരിത, എസ്.എം.സി.ചെയർമാൻ എം. ജനാർദനൻ, സീനിയർ അസിസ്റ്റൻ്റ് വി. രാജേഷ് എന്നിവർ സംസാരിച്ചു.
പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ എം. രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിൻ്റോ രമേശ് നന്ദിയും പറഞ്ഞു.
What's Your Reaction?