കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ അഖില കേരള നാടകോത്സവം; സംഘാടക സമിതി രൂപീകരിച്ചു

Sep 28, 2026 - 09:46
Sep 28, 2026 - 09:55
 0
കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ അഖില കേരള നാടകോത്സവം; സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അഖില കേരള നാടകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. നവംബർ അവസാന വാരത്തിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രശസ്ത കവയത്രിയും അഭിനേത്രിയുമായ സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ പി.വി. സതീശൻ, കോട്ടപ്പുറം ക്ഷേത്രം പ്രസിഡൻ്റ് വി. കൃഷ്ണൻ മാസ്റ്റർ, പി.സി. സുരേന്ദ്രൻ നായർ, ഏറമ്പുറം മുഹമ്മദ്, മാട്ടുമ്മൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

മാട്ടുമ്മൽ കൃഷ്ണൻ ചെയർമാനും അരവിന്ദൻ മുണ്ടേമ്മാട് വർക്കിങ് ചെയർമാനുമായി. ടി.വി. സജീവൻ ജനറൽ സെക്രട്ടറിയാണ്. ടി.വി. ഭാസ്കരൻ, എം.വി. ഭരതൻ എന്നിവർ പ്രോഗ്രാം കമ്മിറ്റി ചുമതലയും പി.സി. സുരേന്ദ്രൻ നായർ, ഗണേശൻ എ. എന്നിവർ സാമ്പത്തിക വിഭാഗത്തിൻ്റെ ചുമതലയും വഹിക്കും. മാട്ടുമ്മൽ കൃഷ്ണൻ, പി.വി. നാരായണൻ എന്നിവർ സ്റ്റേജ് ആൻഡ് സൗണ്ട് വിഭാഗത്തിലും ഒ.വി. രമേശ്, എം.പി. ചന്ദ്രൻ മാസ്റ്റർ എന്നിവർ പബ്ലിസിറ്റിയിലും സത്യൻ കൊയമ്പുറം ഭക്ഷണ വിഭാഗത്തിലും പ്രവർത്തിക്കും.

അരവിന്ദൻ മുണ്ടേമ്മാട് അധ്യക്ഷത വഹിച്ചു. ടി.വി. സജീവൻ സ്വാഗതവും ടി.വി. ഭാസ്കരൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow