ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

Aug 2, 2026 - 06:56
 0
ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

അമ്പലത്തറ: ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ജിവിഎച്ച്എസ്എസിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കെ നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷയായി.

എഇഒ കെ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുജാത, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.പി. വന്ദന, അമ്പലത്തറ സി.ഐ സി. ഷാജു, പി.ടി.എ പ്രസിഡന്റ് പി. ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അശോകൻ, ജയരാജൻ, ഹാരിസ് സൈനുദ്ദീൻ, പി.എം. ബാബു, രാജീവൻ എന്നിവർ സംസാരിച്ചു. പി.വി. രാജേഷ് സ്വാഗതവും കെ.വി. പ്രശാന്ത് നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി സി.കെ. സബിതയെ ചെയർമാനായും പി.വി. രാജേഷിനെ കൺവീനറായും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow