രക്ഷാപ്രവർത്തനത്തിനിടെ നീന്തൽ പരിശീലകൻ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

Aug 1, 2026 - 18:48
 0
രക്ഷാപ്രവർത്തനത്തിനിടെ നീന്തൽ പരിശീലകൻ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

ചെറുപുഴ: പുളിങ്ങോം മീന്തുള്ളി വെള്ളച്ചാട്ടത്തിന് സമീപം തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിയും നീന്തൽ പരിശീലകനുമായ രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ അഗ്നിരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടരുകയാണ്.

മീന്തുള്ളി വാട്ടർഫാൾസിൽ റാപ്പലിംഗ് ഗൈഡായി ജോലി ചെയ്ത് വരികയായിരുന്നു രാജേഷ്.

പേരാവൂർ തൊണ്ടിയിലെ കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയ തേങ്ങകൾ ശേഖരിക്കുന്നതിനിടെ ഒരാൾ ശക്തമായ ഒഴുക്കിൽപ്പെട്ടതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. ആദ്യം ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത രാജേഷ് ഒഴുക്കിൽ അകപ്പെട്ടത്.

കർണാടക വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാഞ്ഞിരപ്പുഴയിൽ അതിശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യത്തിലും തിരച്ചിൽ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow