കുട്ടി പോലീസ് 16-ന്റെ നിറവിൽ; സമൂഹബോധമുള്ള തലമുറയെ വളർത്തിയ എസ്.പി.സി മുന്നേറ്റം തുടരുന്നു

Aug 2, 2026 - 11:32
 0
കുട്ടി പോലീസ് 16-ന്റെ നിറവിൽ; സമൂഹബോധമുള്ള തലമുറയെ വളർത്തിയ എസ്.പി.സി മുന്നേറ്റം തുടരുന്നു

 കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിക്ക് ഇന്ന് 16 വയസ്. 2010 ഓഗസ്റ്റ് രണ്ടിനാണ് കുട്ടികളിൽ അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപാടവം, സേവന മനോഭാവം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്.

കേരള ആഭ്യന്തര വകുപ്പ്, കേരള പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിൽ മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ച എസ്.പി.സി ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുന്ന ശ്രദ്ധേയമായ പദ്ധതിയായി മാറി.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആശയ രൂപീകരണത്തിനും പ്രാരംഭ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ പി. വിജയൻ. കേരള പോലീസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പദ്ധതി 2010ൽ സംസ്ഥാനതലത്തിൽ ഔദ്യോഗികമായി നടപ്പാക്കുകയായിരുന്നു.

വിദ്യാർത്ഥികളിൽ നിയമബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും എസ്.പി.സി കേഡറ്റുകൾ സജീവ പങ്കാളിത്തം വഹിച്ചുവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow