കാസർഗോഡ് ജില്ലയുടെ 42-ാം വാർഷികം ആഘോഷിച്ച് മടിക്കൈ എൻഎസ്എസ് യൂണിറ്റ്
മടിക്കൈ: മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ (എൻഎസ്എസ്) ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയുടെ 42-ാം വാർഷികം ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, സംഘടനാ പ്രവർത്തകർ എന്നിവർ ചേർന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു.
ചടങ്ങിന്റെ ഭാഗമായി വാർഡ് മെമ്പർമാരായ പുഷ്പവതി എം, ബാലൻ വി എന്നിവർ ചേർന്ന് മാവിൻതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കാസർഗോഡ് ജില്ലയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിജയിച്ച എൻഎസ്എസ് വോളണ്ടിയറായ കുമാരി ദീപികയ്ക്ക് സമ്മാനം നൽകി.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടി. രാജൻ, പത്മനാഭൻ എം, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ കെ, അനൂപ് ടി.പി, രഞ്ജിനി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിത എ എന്നിവർ സംസാരിച്ചു.
What's Your Reaction?