യേശുദാസ് എഴുത്തിനിരുത്തി, വിജയിക്കു മുന്നിൽ കീർത്തനം പാടി ആത്മനിർവൃതിയിൽ അഭയ് പ്രഭാകർ

ബങ്കളം കക്കാട്ട് ജി എച്ച് എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭയ്.

Jan 17, 2026 - 21:07
 0
യേശുദാസ് എഴുത്തിനിരുത്തി, വിജയിക്കു മുന്നിൽ കീർത്തനം പാടി ആത്മനിർവൃതിയിൽ അഭയ് പ്രഭാകർ

മടിക്കൈ: യേശുദാസ് എഴുത്തിനിരുത്തിയ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വിജയ് യേശുദാസിന്റെ സാന്നിധ്യത്തിൽ കീർത്തനമാലപിക്കാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതിയിലാണ് ബങ്കളം മൂലായി പള്ളിയിലെ അഭയ് പ്രഭാകരൻ. യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ സംഗീതാർച്ചനയിലാണ് അഭയ പ്രഭാകരൻ ശരണം... ശരണം... ശബരിഗിരീശ എന്ന് തുടങ്ങുന്ന കീർത്തനം ആലപിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയത്. കേരളത്തിലെ നൂറോളം സംഗീത പ്രതിഭകളാണ് സംഗീതാർച്ചനയിൽ പങ്കെടുത്തത്. ഇവരോടൊപ്പമാണ് അഭയും പാടിയത്. കോവിഡിന് ശേഷം യേശുദാസിന്റെ സാന്നിധ്യം ഇല്ലെങ്കിലും ഇത്തവണ വിജയ് യേശുദാസിന്റെ സാന്നിധ്യവും സംഗീത കച്ചേരിയും പുതുതലമുറയ്ക്ക് ആവേശമായി. ബങ്കളം കക്കാട്ട് ജി എച്ച് എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭയ്. നീലേശ്വരം രാഗവീണ മ്യൂസിക് സ്കൂളിലെ വിപിന്റെ ശിക്ഷണത്തിൽ മൂന്ന് വർഷമായി സംഗീതം അഭ്യസിച്ചു വരികയാണ്. ചിറപ്പുറത്തെ ഗ്ലോബൽ ഡിസൈൻ ഉടമ ബങ്കളം മൂലായി പള്ളിയിലെ പ്രഭാകരൻ-കാഞ്ഞങ്ങാട് സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ഷിജിന ദമ്പതികളുടെ മകനാണ് അഭയ്. സഹോദരൻ ചെരണത്തല ഗവൺമെന്റ് യുപി സ്കൂളിലെ രണ്ടാംതരം വിദ്യാർത്ഥി ആദിത്തും വളർന്നുവരുന്ന പാട്ടുകാരനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow