പാക്കം സ്കൂൾ കളിസ്ഥലം: ജനകീയ സമിതി രൂപീകരിച്ചു
ഉദുമ: പാക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കളിസ്ഥല വികസനത്തിനായി സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് സ്വരൂപണ പ്രവർത്തനങ്ങൾക്ക് ജനകീയ സമിതി രൂപീകരിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന കൂട്ടായ്മ ഉദുമ നിയോജക മണ്ഡലം എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടി വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശാന്ത ടി, ജയശ്രീ എം പി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രഭാകരൻ ടി, സൗമിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ പൂർവ വിദ്യാർത്ഥികളായ ജയശീലൻ അടുക്കത്തിൽ, മണികണ്ഠൻ രചന, സ്കൂളിലെ അധ്യാപകരായ പ്രിയേഷ് കുമാർ, കലാരഞ്ജിനി, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓരോ സെന്റ് സ്ഥലം വാങ്ങുന്നതിനുള്ള തുക സംഭാവനയായി നൽകി.
ജനകീയ കമ്മിറ്റിയുടെ ചെയർമാനായി മുൻ എംഎൽഎ കെ. കുഞ്ഞിരാമൻ, വർക്കിംഗ് ചെയർമാനായി മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ജനറൽ കൺവീനറായി സ്കൂൾ പ്രിൻസിപ്പാൾ സനൽ കുമാർ ടി വി എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?