സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു

Apr 19, 2026 - 10:10
 0
സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു

തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍ നൂര്‍ വീട്ടില്‍ എം സജീര്‍-മുബീന ദമ്പതികളുടെ മകൻ ടി അബ്ദുള്‍ വാഹിദാണ് മരിച്ചത്. ഏപ്രില്‍ 16-ന് രാത്രി എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. തളിപ്പറമ്പ് സി എച്ച് എം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏളമ്പേരംപാറ ശംസുല്‍ ഉലമ മദ്രസയിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്‌. സഹോദരങ്ങള്‍: മുഹമ്മദ് ഷാസില്‍, ആലിയ മെഹ്‌സിന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow