മടിക്കൈ മുണ്ടോട്ടെ പി.കരുണാകരൻ മാസ്റ്റർ അന്തരിച്ചു.

Oct 19, 2025 - 20:47
Oct 20, 2025 - 09:13
 0
മടിക്കൈ മുണ്ടോട്ടെ പി.കരുണാകരൻ മാസ്റ്റർ അന്തരിച്ചു.

മടിക്കൈ: മടിക്കൈ മുണ്ടോട്ടെ പി.കരുണാകരൻ മാസ്റ്റർ(86)അന്തരിച്ചു. കാഞ്ഞിരപ്പൊയിൽ, രാംനഗർ, വെള്ളിക്കോത്ത്, കൊളവയൽ, മാലോത്ത്, ബല്ല ഈസ്റ്റ് എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മുണ്ടോട്ട് നന്ദപുരം വൃന്ദാവനം വിദ്യാലത്തിന്റെ സ്ഥാപകനും, രക്ഷാധികാരിയും, ക്ഷേത്രത്തിന്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്നു. 1966-ൽ കാഞ്ഞിരപ്പൊയിലിൽ അവതരിപ്പിച്ച സി.എൽ ജോസിന്റെ ജീവിതം ഒരു കൊടുങ്കാറ്റ്, കരിഞ്ഞ മണ്ണ് എന്നീ നാടകങ്ങൾക്ക് ഗാനങ്ങൾ രചിച്ചത് കരുണാകരൻ മാസ്റ്ററായിരുന്നു. പത്തോളം നാടക ഗാനങ്ങൾ രചിചിട്ടുള്ള അദ്ദേഹം നാടകങ്ങൾക്ക് സംഗീതവും, ആലാപനവും നിർവ്വഹിച്ചിട്ടുണ്ട്. പരേതരായ മടിക്കൈ മോനാച്ച വളപ്പ് വടക്കേക്കര ഗോവിന്ദൻ മണിയാണിയുടെയും, പട്ടുവക്കാരൻ വീട്ടിൽ ദേവിയമ്മയുടെയും മകനാണ്. ഭാര്യ ദേർമൽ ലക്ഷ്മി. മക്കൾ സിന്ദുജ ദേവി, സുഷമ, സുനിത. മരുമക്കൾ പ്രസന്നകുമാർ, ശങ്കരനാരായണൻ, സുരേഷ്കുമാർ. സഹോദരങ്ങൾ; ചക്രപാണി, പശുപാലൻ, സാവിത്രി, സത്യഭാമ.

What's Your Reaction?

like

dislike

love

funny

angry

sad

wow