ക്ഷേത്രത്തിന്റെ പൂട്ട് പൊളിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് നാട്ടുകാരുടെ പിടിയിൽ

Aug 26, 2026 - 12:35
 0
ക്ഷേത്രത്തിന്റെ പൂട്ട് പൊളിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് നാട്ടുകാരുടെ പിടിയിൽ

കാഞ്ഞങ്ങാട്: അലാമിപ്പള്ളി രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. ബളാൽ സ്വദേശി ഹരീഷ് (53) ആണ് പിടിയിലായത്.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തെ കെ.വി. ശശോഭ് കുമാറിന്റെ വീട്ടിലെ വിറകുപുരയിൽ നിന്ന് മഴു എടുത്തെത്തിയ ഹരീഷ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പിന്നീട് ഹരീഷിനെ ഹോസ്ദുർഗ് പോലീസിന് കൈമാറി. നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് ഹരീഷെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow