ബന്തിയോട് ദേശീയപാതയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; നാലുപേർക്ക് പരിക്ക്

Aug 26, 2026 - 08:29
 0
ബന്തിയോട് ദേശീയപാതയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; നാലുപേർക്ക് പരിക്ക്

കാസർകോട്: ബന്തിയോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രോഗി മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

ബന്തിയോട് അടുക്കയിലെ കെഎസ്ഇബി കരാറുകാരൻ അശോക് (41) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശോകിനെ കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സേവാഭാരതി ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശോകിനെ ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം.

അശോകിന്റെ ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോക്-പ്രതിഭ ദമ്പതികളുടെ ഏക മകനാണ് തനൂഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow