മനുഷ്യബന്ധങ്ങൾക്കും സൗഹാർദങ്ങൾക്കും ഉന്നതസ്ഥാനം; ഡോ. ഖാദർ മാങ്ങാട്
അമ്പലത്തറ: ആകുലതകൾ നിറഞ്ഞ സാമൂഹ്യപരിസരത്തിൽ മനുഷ്യബന്ധങ്ങൾക്കും സൗഹാർദങ്ങൾക്കും ഉന്നത സ്ഥാനമാണുള്ളതെന്ന് കണ്ണൂർ ജില്ലാ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പറഞ്ഞു. അമ്പലത്തറ സ്നേഹവീട് സംഘടിപ്പിച്ച സൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവീട്ടിലെ കുട്ടികൾ, ജീവനക്കാർ, കുടുംബാംഗങ്ങൾ, നാട്ടിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ എന്നിവർ ഒരുമിച്ചുകൂടി സൗഹൃദം പങ്കുവെക്കുന്നതിനുള്ള വേദിയായി സൗഹൃദ സദസ് മാറി.
ഡോ. അംബികാസുദൻ മാങ്ങാട് ആമുഖപ്രഭാഷണം നടത്തി. മാനവികതയുടെ അടയാളമായി സ്നേഹവീടിനെ മാറ്റുന്നതിനും സ്ഥാപനത്തെ ചേർത്തുപിടിക്കുന്നതിനും പൊതുസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനായി സ്നേഹവീട് നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.
മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ജോർജ് പൈനാപ്പിള്ളി, ദേവദാസ് കണ്ണൂർ, വിനോദ് പയ്യന്നൂർ, സുചിത്ര കുട്ട്യാറ്റൂർ, റാംജി, ടി. അപ്പുക്കുഞ്ഞി, ശിവകുമാർ എന്മകജെ, മുനീർ ആറങ്ങാടി, സി. കൃഷ്ണകുമാർ, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, മെമ്പർ സിയാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, കെ.വി. ജാനകി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ. നിമിത നന്ദിയും പറഞ്ഞു.
ദിൽന മടിക്കൈ, എം. മനീഷ, സജിന, റോഷിത, ഉണ്ണിമായ, ഗോപിക, ബിറ്റ്സി, ഹരിത, സഫ്ന, പ്രസീത, സുമതി, പുഷ്പ, ജയശ്രീ, സരിത, സുരമ്യ, ബേബി, സീനത്ത്, സുകുമാരൻ, ചന്ദ്രൻ, മിനി, ബിന്ദു, പ്രജാത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്നേഹവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് നടന്ന ടീ പാർട്ടി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി. സ്നേഹവീടും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു സൗഹൃദ സദസ്.
What's Your Reaction?