കാർഷിക യന്ത്രോപകരണങ്ങൾക്ക് സബ്‌സിഡി; SMAM രണ്ടാംഘട്ട ലോട്ടറിക്ക് അപേക്ഷ ക്ഷണിച്ചു
മടിക്കൈ: കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി ലഭ്യമാക്കുന്ന സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയുടെ രണ്ടാംഘട്ട ലോട്ടറിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. നറുക്കെടുപ്പ് ഒക്ടോബർ 16ന് നടക്കും.
അപേക്ഷ സമർപ്പിക്കുന്നതിനായി www.agrimachinery.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും അപേക്ഷാ നടപടികൾക്കുമായി അക്ഷയ കേന്ദ്രം, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഓഫീസ്, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയെ സമീപിക്കാവുന്നതാണ്.
What's Your Reaction?