11.65 ഗ്രാം എംഡിഎംഎ കൈവശം; പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും

Jul 28, 2026 - 08:37
 0
11.65 ഗ്രാം എംഡിഎംഎ കൈവശം; പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും

കാസർകോട്: 11.65 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി നൗഷാദ് അലിക്കാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമ രമേശ് ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം.

2022 ഓഗസ്റ്റ് 5-ന് കുണ്ടൻകരടുക്ക ഐഎച്ച്ആർഡി കോളേജിന് സമീപത്ത് നിന്നാണ് പ്രതിയെ 11.65 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കുമ്പള എസ്.ഐ വി. കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുമ്പള ഇൻസ്പെക്ടർ പി. പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹൻ ജിയും അഡ്വക്കേറ്റ് ചിത്രകലയും ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow