ഉത്തര മലബാർ ജലോത്സവം നവംബർ 18ന്; ലോഗോ പ്രകാശനം ഇന്ന് രാവിലെ11 മണിക്ക് രമേഷ് പിഷാരടി എം എൽ എ നിർവ്വഹിക്കും

Oct 31, 2026 - 06:10
 0
ഉത്തര മലബാർ ജലോത്സവം നവംബർ 18ന്; ലോഗോ പ്രകാശനം ഇന്ന് രാവിലെ11 മണിക്ക് രമേഷ് പിഷാരടി എം എൽ എ നിർവ്വഹിക്കും

നീലേശ്വരം: മഹാത്മാ ഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവം നവംബർ 18ന് നടത്താൻ തീരുമാനിച്ചു. വള്ളംകളി ക്ലബ്ബുകളുടെ അഭ്യർത്ഥന മാനിച്ച് നവംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ജലോത്സവം നാലുദിവസം നീട്ടുകയായിരുന്നു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനു സമീപമാണ് ജലോത്സവം നടക്കുക.

ജലോത്സവത്തിന്റെ സംഘാടകസമിതി യോഗം നീലേശ്വരം വ്യാപാരഭവനിൽ ചേർന്നു. സംഘാടകസമിതി ചെയർമാൻ സന്ദീപ് വാര്യർ എംഎൽഎ അധ്യക്ഷത വഹിച്ചു.

നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, നഗരസഭാ കൗൺസിലർമാരായ ഇ. ഷജീർ, പ്രദീപൻ ഇട്ടപ്പുറം, പി.വി. സതീശൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാർ, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ കാരിയാട്, വള്ളംകളി അസോസിയേഷൻ സെക്രട്ടറി ടി.വി. സുരേഷ് ബാബു, അഡ്വ. കെ.കെ. രാജേന്ദ്രൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, എറുവാട്ട് മോഹനൻ, ടി.വി. ഉമേശൻ, പി. വിജയകുമാർ, റഫീഖ് കോട്ടപ്പുറം, കെ.പി. നസീർ, വിനോദ് അച്ചാംതുരുത്തി, സേതു ബങ്കളം, കെ. വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ രമേഷ് പിഷാരടി എംഎൽഎ നിർവഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow